Patriot: ഇത് കത്തും! പാട്രിയറ്റിന്റെ ടീസർ പങ്കുവച്ച് സൽ‌മാൻ ഖാൻ

11 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു

നിഹാരിക കെ.എസ്| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2025 (16:03 IST)
മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മോഹൻലാൽ-മമ്മൂട്ടി കോംബോ വർഷങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന സിനിമയാണ് പാട്രിയറ്റ്. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. 11 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്. എന്നാൽ ടീസർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും ഒരു വിഭാ​ഗം പ്രേക്ഷകർ പ്രതികരിച്ചിരുന്നു. എന്നാൽ പാട്രിയറ്റിന്റെ ടീസർ ബോളിവുഡ് താരം സൽമാൻ ഖാനും ഇന്നലെ പങ്കുവച്ചിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായാണ് സൽമാൻ പാട്രിയറ്റ് ടീസർ പങ്കുവച്ചത്.

അതേസമയം, ഒരു സിനിമയ്ക്കായി മഹേഷ് നാരായണനും സൽമാൻ ഖാനും തമ്മിൽ ചർച്ച നടത്തിയിരുന്നതായി പിങ്ക്‌വില്ല മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. മഹേഷ് നാരായണൻ ചിത്രത്തിന്റെ ടീസർ സൽമാൻ ഷെയർ ചെയ്തതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :