Patriot Teaser Reaction: അങ്ങനെ മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-മോഹന്‍ലാല്‍- മഹേഷ് നാരായണന്‍ സിനിമയുടെ ആദ്യത്തെ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. 'പേട്രിയട്ട്' എന്നാണ് സിനിമയുടെ പേര്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് നമുക്ക് മനസിലാക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം:
മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പാട്രിയോട്ട്' 2026 വിഷു റിലീസ് ആയാകും തിയറ്ററുകളിലെത്തുക. ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സി.ആര്‍.സലീം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ സഹ നിര്‍മാതാക്കള്‍. സുഷിന്‍ ശ്യാം ആണ് സംഗീതം. ക്യാമറ മനുഷ് നന്ദന്‍.