1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rumours on gopi sundar and amrutha suresh separation

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, അഭ്യൂഹങ്ങള്‍ക്കിടയില്‍ വീഡിയോയുമായി ഗോപി സുന്ദര്‍

Rumours
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ടാളും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇതിനെക്കുറിച്ച് അമൃത സുരേഷോ ഗോപി സുന്ദറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 
താങ്കള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി എന്നോണം ഗോപി സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോയും ചര്‍ച്ചയാക്കുകയാണ്.ബന്ധങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള ഒരു മോട്ടിവേഷണല്‍ വീഡിയോ അദ്ദേഹം പങ്കിട്ടത്.
 
അമൃതയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മകള്‍ക്കൊപ്പമുളള വിശേഷങ്ങള്‍ അമൃതയും പങ്കുവെക്കാറുണ്ട്.   
 
 
അടുത്ത ലേഖനം
ആളാകെ മാറിയല്ലോ ! ഇത് നഞ്ചപ്പന്‍,'ചാട്ടുളി'യില്‍ രജിത്ത് കുമാറും