Asin divorce rumours: അസിൻ വിവാഹമോചനത്തിലേക്ക്? സമൂഹമാധ്യമങ്ങളിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തു

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂണ്‍ 2023 (12:17 IST)
തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് അസിന്‍ മൈക്രോമാക്‌സ് റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മയുമായി വിവാഹിതയായത്. 2016ല്‍ വിവാഹിതയായതിന് ശേഷം അസിന്‍ സിനിമകളില്‍ നിന്നും ഇടവേളയെടുത്തിരുന്നു. സിനിമയില്‍ നിന്നും മാറിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം സജീവമായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ താരം സ്ഥിരമായി പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ഭര്‍ത്താവ് രാഹുല്‍ ശര്‍മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് താരം. കൂടാതെ വിവാഹചിത്രവും അസിന്‍ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ മകള്‍ ആരിന്റെ ചിത്രങ്ങളും അന്തരിച്ച ബോളിവുഡ് താരം ഋഷി കപ്പൂറിനൊപ്പമുള്ള അസിന്റെയു രാഹുലിന്റെയും ചിത്രങ്ങള്‍ മാത്രമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലുള്ളത്. ഇതോടെ അസിനും ഭര്‍ത്താവും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമാണ്. സമൂഹമാധ്യമങ്ങളില്‍ നിന്നും എന്തുകൊണ്ടാണ് ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ താരം ഇതുവരെ തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :