കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്നും:സുരേഷ് കുമാര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (15:37 IST)
കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. തനിക്കും ഫര്‍ഹാനെ അറിയാമെന്നും കീര്‍ത്തിയുടെ സുഹൃത്താണെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നു.കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്നും അതുവരെ വ്യാജ പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപകമായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യം കീര്‍ത്തി സുരേഷ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :