1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Keerthy Suresh reacts to wedding rumours

സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല, പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

Keerthy Suresh
പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്.ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപകമായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യം കീര്‍ത്തി തന്നെ വെളിപ്പെടുത്തി.
 
പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് നടി പറയുന്നത്. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

അടുത്ത ലേഖനം
'ദി കേരള സ്റ്റോറി'ക്ക് ബംഗാളില്‍ തിയേറ്ററുകളായി,രണ്ടാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍