എന്താണ് ഇന്ന് എത്തുന്ന എമ്പുരാന്‍ സര്‍പ്രൈസ് ? ആരാധകര്‍ കാത്തിരിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (09:04 IST)
സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി 2018ല്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ രണ്ടാം ഭാഗം എന്നതിനാലാണ് ഇത്രയും ആകാംക്ഷ. സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ആ അപ്‌ഡേറ്റ് കൈമാറും. ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങളോ ഫസ്റ്റ് ലുക്ക് പ്രതീക്ഷിക്കാം.

ചോരപുരണ്ട ഒരു മോതിരമാണ് പോസ്റ്ററില്‍ കാണാനായത്. ഇതും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.ഖുറേഷി അബ്രഹാമിന്റെ പഴയ കാലഘട്ടം ആണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണിത്.

പഴയ കാലഘട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി അതിനുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ ആവശ്യമാണെന്നും ഇതിനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍ എന്നുമാണ് വിവരം.പ്രിക്വലും സീക്വലും ചേര്‍ന്നൊരു സിനിമയായിരിക്കും എന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :