അനുബന്ധ വാര്‍ത്തകള്‍
- ഓക്ഷനിൽ തന്നെ രാജസ്ഥാൻ തോറ്റു, ഇപ്പോൾ ടീം ബാലൻസ് കണ്ടെത്താൻ കഷ്ടപ്പെടുന്നു: റോബിൻ ഉത്തപ്പ
- 'ഞങ്ങളുടെ ചാപ്റ്റർ കഴിഞ്ഞു, അവർ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ, ഇതായിരിക്കും വിധി'; റോബിനെക്കുറിച്ച് ദിൽഷ
- Robin Minz:സ്വപ്നങ്ങള്‍ നിറവേറുന്നതിന് തൊട്ട് മുന്‍പ് ആക്സിഡന്റ്, ഇക്കുറി മുംബൈയ്ക്കൊപ്പം, 2025 ഐപിഎല്‍ ഈ 22 കാരന്റെയാകാം, ആരാണ് റോബിന് മിന്‍സ്
- വാർണർ തോക്കെടുത്തത് വെറുതെയല്ല, സിനിമ അരങ്ങേറ്റം നിതിൻ ചിത്രത്തിൽ!
- എല്ലാം സർപ്രൈസ്, റോബിനും ആരതിയും വിവാഹിതരായോ? ചിത്രങ്ങൾ വൈറൽ
വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും; പഴയ റോബിനാകാൻ ഒരുക്കം തുടങ്ങി
രണ്ട് വർഷം നീളുന്ന ഹണിമൂൺ ട്രിപ്പ് ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്.
ബിഗ് ബോസ് മലയാളം വഴി ജനപ്രിയരായവരിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. സീസൺ നാലിലെ മത്സരാർത്ഥിയായ റോബിന്റെയും ആരതി പൊടിയുടെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീളുന്ന ഹണിമൂൺ ട്രിപ്പ് ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്. ഇരുപത്തിയേഴ് രാജ്യങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. അതിന്റെ ആദ്യ ഘട്ടമെന്നോണം ഇരുവരും അസർബൈജാൻ, സിങ്കപ്പൂർ, ബാലി എന്നിവിടങ്ങളിലേക്ക് യാത്ര പോയിരുന്നു.
നിലവിൽ ഇരുവരും നാട്ടിലുണ്ട്. ജോലിയും യാത്രയും ഒരുപോലെ നിയന്ത്രിച്ച് കൊണ്ടുപോകാനാണ് റോബിന്റെയും ആരതിയുടേയും പുതിയ പ്ലാൻ. റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മുപ്പത്തിനാലുകാരനായ താരം പഴയ ഫിറ്റ്നസിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വീഡിയോയിൽ നിന്നും വ്യക്തമാണ്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന റോബിന്റെ വീഡിയോ ആരതിയാണ് മൊബൈലിൽ പകർത്തിയത്. വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും എന്ന ക്യാപ്ഷനോടെയാണ് റോബിൻ വീഡിയോ പങ്കുവെച്ചത്. വിവാഹശേഷം റോബിന് ഭക്ഷവിഷബാധ ഏറ്റിരുന്നു. അതുകൊണ്ട് വിവാഹത്തിന് പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ട അവസ്ഥയും റോബിന് വന്നിരുന്നു.