അനുബന്ധ വാര്‍ത്തകള്‍
- ചളിയില്‍ കുളിച്ച് കുഞ്ചാക്കോ ബോബന്,ഇത് കൊഴുമ്മല്‍ രാജീവന്,'ന്നാ താന്‍ കേസ് കൊട്' ഫസ്റ്റ് ലുക്ക്
- പിറന്നാള്‍ ദിനത്തില്‍ പത്മനാഭന്റെ മണ്ണില്‍, സൈജു കുറുപ്പിന് എത്ര വയസ്സുണ്ട് എന്നറിയാമോ ?
- വിഷു റിലീസായി 'പത്തൊമ്പതാം നൂറ്റാണ്ട്' ഇല്ല, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു മാസം കൂടി
- 'ന്നാ താന്‍ കേസ് കൊട്', കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രം കൂടി, പൂജ ചിത്രങ്ങള്‍
- ഇഷ്ടം ഇപ്പോഴും അറക്കല്‍ അബുവിനോട്, അതിനൊരു കാരണമുണ്ട്, സൈജു കുറുപ്പ് പറയുന്നു
വിജയകരമായ 25 ദിവസങ്ങള്‍, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ വലിയ വിജയം !
ഉപചാരപൂര്‍വം ഗുണ്ട ജയന്‍ വലിയ വിജയമാണ് നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത്. ചെറിയ സിനിമയുടെ ഒരു വലിയ വിജയം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ തീയറ്ററുകളില്‍ 25 ദിവസങ്ങള്‍ പിന്നീട് ചിത്രം മുന്നേറുകയാണ്.
കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.