ചളിയില്‍ കുളിച്ച് കുഞ്ചാക്കോ ബോബന്‍,ഇത് കൊഴുമ്മല്‍ രാജീവന്‍,'ന്നാ താന്‍ കേസ് കൊട്' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (14:12 IST)

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കി ഫസ്റ്റ് ലുക്ക് പുറത്ത്.

കൊഴുമ്മല്‍ രാജീവന്‍ അല്ലെങ്കില്‍ അംബാസ് രാജീവന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കഥാപാത്രമായി കുഞ്ചാക്കോബോബന്‍ ചിത്രത്തിലുടനീളം ഉണ്ടാകും.ഗായത്രി ശങ്കറാണ് നായിക.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.

സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു.വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

'നീലവെളിച്ചം', 'ആറാം പാതിര' ഇനി ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :