'ന്നാ താന്‍ കേസ് കൊട്', കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രം കൂടി, പൂജ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 ഫെബ്രുവരി 2022 (16:09 IST)

കുഞ്ചാക്കോ ബോബന്‍ സിനിമ തിരക്കുകളിലാണ്. രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലാണ് നടന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ഷൂട്ടിംഗ് കാസര്‍ഗോഡ് ആരംഭിച്ചു.
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു.വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

'നീലവെളിച്ചം', 'ആറാം പാതിര' ഇനി ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :