അനുബന്ധ വാര്‍ത്തകള്‍
- 'നയൻതാര ഇങ്ങനെ ആകുമെന്ന് കരുതിയില്ല': വെളിപ്പെടുത്തൽ
- ഇഷ്ടമില്ലാഞ്ഞിട്ടും പ്രണവ് മോഹൻലാൽ സിനിമയിൽ അഭിനയിക്കുന്നതിന് പിന്നിലെ കാരണം!
- അതിമനോഹരം: നവരാത്രി ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്
- 'കാതലിൽ കെട്ടിപ്പുണരുന്നതും ചുംബിക്കുന്നതും ഇല്ലാത്തത് മമ്മൂട്ടി ആയതിനാൽ': വിമർശനങ്ങളെ കുറിച്ച് സംവിധായകൻ
- നിഖിലയുടെ തറുതല സംസാരം ഭയന്ന് ഓടിപ്പോകുന്ന സെയ്ഫ് അലി ഖാൻ! വൈറൽ വീഡിയോ ഹിറ്റ്
ഭർത്താവിന്റെ സിനിമയിൽ ഭാര്യ അഭിനയിക്കുന്നത് നെപ്പോട്ടിസമല്ലെന്ന് റിമ കല്ലിങ്കൽ
Jyothirmayi and Rima
ജ്യോതിർമയിയുടെ പ്രകടനത്തെ അഭിനന്ദിച്ച് റിമ പങ്കുവച്ച പോസ്റ്റിന് താഴെയുള്ള പരിഹാസ കമന്റിന് റിമ മറുപടി കൊടുത്തതോടെയാണ് വാദപ്രതിവാദങ്ങളുടെ തുടക്കം. ആഹാ… ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും! എന്നാണ് ശ്രീധർ ഹരി എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നെത്തിയ കമന്റ്.
ജ്യോതിർമയിയെ സിനിമയിൽ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന സംശയം ഉന്നയിച്ച് റിമ കമന്റ് ചെയ്തതോടെ സംവാദം ആരംഭിക്കുകയായിരുന്നു. റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചത്തെ പരാമർശിച്ചു കൊണ്ടാണ് അതിന് ശ്രീധർ ഹരി മറുപടി നൽകിയത്. സംവിധായകൻ അമൽ നീരദിന്റെ ഭാര്യ ആയതു കൊണ്ടാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിർവചനം പരിശോധിക്കാനും റിമയോട് ഇയാൾ ആവശ്യപ്പെട്ടു.
ഇതോടെ ആരാധകരും മറുപടികളുമായെത്തി. ജ്യോതിർമയി ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ആരായിരുന്നു എന്ന് പരിശോധിക്കാനാണ് റിമ പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിർമയി സിനിമയിലെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമല്ല. സ്വജനപക്ഷപാതത്തിന്റെ നിർവചനത്തിന് ഇത് യോജിക്കുന്നില്ല എന്നാണ് റിമയെ പിന്തുണച്ച് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പ്.