1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nikhila vimal's viral video

നിഖിലയുടെ ത​റുതല സംസാരം ഭയന്ന് ഓടിപ്പോകുന്ന സെയ്ഫ് അലി ഖാൻ! വൈറൽ വീഡിയോ ഹിറ്റ്

Nikhila Vimal
അഭിമുഖങ്ങളിൽ തനിക്ക് നേരെ വരുന്ന ചോദ്യങ്ങളുടെ പ്രസക്തിക്കനുസരിച്ച് മറുപടി നൽകുന്ന ആളാണ് നിഖില വിമൽ. നിലപാടുകൾ കൊണ്ട് ആരാധകരുടെ കൈയ്യടി വാങ്ങാൻ നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അടുത്ത കാലങ്ങളിലായി വന്ന അഭിമുഖങ്ങളിൽ നിഖിലയുടെ ഈ 'തറുതല, തഗ് സ്റ്റൈൽ' പെരുമാറ്റം പലർക്കും അരോചകമായി തോന്നുകയും നടിക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. നിഖില തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച വിഷയം. ഒപ്പം സെയ്ഫ് അലി ഖാനുമുണ്ട്. 
 
കല്യാൺ നവരാത്രി ചടങ്ങിൽ നിഖിലയും പങ്കെടുത്തിരുന്നു. ബോളിവുഡിൽ നിന്നും പ്രമുഖ താരങ്ങളെത്തി. നിഖിലയുടെ ഫോട്ടോയെടുക്കവെ പലരും മുന്നിലൂടെ ന‍‌ട‌ന്ന് പോയി. ഇടയ്ക്ക് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും മുന്നിലൂടെ ഓടിപ്പോയി. ഇതോടെ ക്യാമറകളെല്ലാം സെയ്ഫിനെ ഫോക്കസ് ചെയ്തു. ഇത് ട്രോളിന് കാരണമായി. ഒരാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. 
 
ഇതൊന്നും കാര്യമാക്കാതെ ക്യാമറയ്ക്ക് മുന്നിൽ ചിരിയോടെ നിന്ന നിഖിലയെ പലരും പ്രശംസിച്ചു. രസകരമായ പല കമന്റുകളും വരുന്നുണ്ട്. ​ത​ഗ് സ്റ്റാറായ നിഖിലയെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു, നിഖിലയുടെ ത​റുതല സംസാരം ഭയന്ന് സെയ്ഫ് അലി ഖാൻ ഓടിപ്പോകുന്നു എന്നൊക്കെയുള്ള രസകരമായ കമന്റുകളും വരുന്നുണ്ട്. ക്യാമറയുമായി വരുന്ന എല്ലാവരും മീഡിയ അല്ല. സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നവരുണ്ട്.  വീട്ടിൽ ലഭിക്കുന്ന സ്വാതന്ത്ര്യം ഇല്ലാതാകുന്നത് മീഡിയകൾക്ക് മുന്നിലാണെന്നും നിഖില വിമൽ മുൻപ് തുറന്നടിച്ചിരുന്നു.
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
നിങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാന്‍ മതം പ്രേരിപ്പിക്കും,യാത്ര ചെയ്യുമ്പോള്‍ അത് മാറും: അജിത് കുമാറിന്റെ ഫിലോസഫി ഒന്ന് വേറെ തന്നെ