1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal about Pranav Mohanlal

മക്കൾ എന്ത് ചെയ്യുന്നുവെന്ന് സജി ചെറിയാൻ; അഭിനയത്തോട് അവർക്ക് പാഷനില്ലെന്ന് മോഹൻലാൽ

Mohanlal about Pranav Mohanlal
മക്കളായ പ്രണവ്, വിസ്മയ എന്നിവരുടെ താല്പര്യങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ മോഹൻലാൽ. മന്ത്രി സജി ചെറിയാനുമായി നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ കുടുംബത്തെ കുറിച്ച് സംസാരിച്ചത്. മകള്‍ വിസ്മയക്ക് കായികരംഗത്തോടാണ് താല്പര്യമെന്നും മകന്‍ പ്രണവിന് സാഹിത്യവും സംഗീതവുമാണ് കൂടുതല്‍ ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
'കുടുംബ വിശേഷത്തിലേക്ക് പോകാം അല്ലേ. ഭാര്യ, മക്കൾ ഇവരൊക്കെ എന്ത് ചെയ്യുന്നു' എന്ന മന്ത്രിയുടെ ചോദ്യത്തിനാണ് മോഹൻലാൽ മറുപടി പറഞ്ഞത്. 
 
'മകൾ തായ്‌ലൻഡിലാണ്. അവൾ കുറച്ച് സ്പോർട്സ് ബെയ്സ്ഡ് ആയിട്ടുള്ള കുട്ടിയാണ്. മൊയ്തായ് എന്നൊരു മാർഷ്യൽ ആർട്സ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മകൻ ചുരുക്കം സിനിമകളിൽ അഭിനയിക്കുന്ന ആളാണ്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു. കൂടുതലും അയാളൊരുപാട് യാത്രകൾ ചെയ്യുന്നുണ്ട്. സം​ഗീതത്തിലും എഴുത്തിലുമാണ് താല്പര്യം. മദ്രാസിലാണ് താമസിക്കുന്നത്. കേരളത്തിൽ വരും, ഇവിടെ എറണാകുളത്താണ് താമസം. ഇടയ്ക്ക് ദുബായിൽ ഞങ്ങൾ താമസിക്കാറുണ്ട്. സിനിമ അഭിനയം എന്നുള്ളതല്ല, അവർക്ക് കൂടുതലും സാ​ഹിത്യം, കവിത, മ്യൂസിക് അങ്ങനെയുള്ള കാര്യങ്ങളിലാണ് താല്പര്യം". - മോഹൻലാൽ പറഞ്ഞു.
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
പ്രണവിന്റെ അടുത്ത സിനിമ; അപ്‌ഡേറ്റ് നൽകി മോഹൻലാൽ