രേണുക വേണു|
Last Modified തിങ്കള്‍, 5 മെയ് 2025 (08:54 IST)
Renu Sudhi: സദാചാരവാദികള്‍ക്കും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കും കണക്കിനു മറുപടി കൊടുത്ത് രേണു സുധി. ബ്ലാക്കില്‍ അതീവ ഗ്ലാമറസായാണ് രേണുവിനെ കാണുന്നത്.
ഈയിടെ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. രേണുവിന്റെ ചിത്രങ്ങള്‍ക്കു താഴെ ബോഡി ഷെയ്മിങ് കമന്റുകളാണ് കൂടുതലും. എന്നാല്‍ അതൊന്നും വകവയ്ക്കാതെ കൂടുതല്‍ ബോള്‍ഡ് ആയി ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.
ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെയും ചില മോശം കമന്റുകള്‍ വന്നിട്ടുണ്ട്. 'ഇതാണ് പട്ടി മുള്ളുന്ന ഭാവം' എന്ന് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇതിനു രേണു നല്‍കിയിരിക്കുന്ന മറുപടി 'നീ മുള്ളുന്ന പോലെ എന്നു പറ' എന്നാണ്.
വാഹനാപകടത്തില്‍ മരിച്ച നടന്‍ സുധിയുടെ ജീവിതപങ്കാളിയാണ് രേണു. മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായ രേണു ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്നുണ്ട്.