രാജ രവിവര്‍മ്മയുടെ പെയിന്റിംഗ് പുനരാവിഷ്‌കരിച്ചപ്പോള്‍.. ഫോട്ടോഷൂട്ടിനെ പിന്നാലെ നടി അനുശ്രീക്ക് ട്രോളുകളും വിമര്‍ശനങ്ങളും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (10:02 IST)
കുട്ടിതാരമായി അഭിനയ ലോകത്തേക്ക് എത്തിയ അനുശ്രീ,മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിത മുഖമാണ്. സീരിയലുകളുടെ ലോകത്ത് പ്രകൃതി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി രാജ രവിവര്‍മ്മയുടെ പ്രശസ്തമായ പെയിന്റിംഗ് പുനരാവിഷ്‌കരിക്കുകയാണ്. ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ നടിക്ക് വിമര്‍ശന രൂപേണയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

അച്ഛന്‍ വരുന്നു എന്ന അര്‍ത്ഥം വരുന്ന പെയിന്റിംഗ് പുനരാവിഷ്‌കരിച്ചതിലൂടെ ചിത്രത്തെ അപമാനിക്കാന്‍ ആണോ എന്നാണ് കമന്റുകള്‍. അനുശ്രീ ഭര്‍ത്താവ് വിഷ്ണുവുമായി ഉള്ള ബന്ധം പിരിഞ്ഞതൊക്കെ നേരത്തെ വലിയ വാര്‍ത്തയായി മാറിയിരുന്നു. സീരിയലുകളില്‍ ക്യാമറാമാനായി ജോലി ചെയ്യുന്ന ആളാണ് വിഷ്ണു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു, വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു കല്യാണം. എന്നാല്‍ വിവാഹബന്ധം അധികം നാള്‍ നീണ്ടു പോയില്ല. ഈ ബന്ധത്തില്‍ നടിക്കൊരു മകനുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :