ധൈര്യമായി ടിക്കറ്റെടുക്കാം... കിടിലന്‍ ഫൈറ്റ് സീനുകളുണ്ട്,ആര്‍.ഡി.എക്‌സ് റിവ്യൂ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (17:31 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കൂമന്‍, ട്വല്‍ത്ത് മാന്‍ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ സിനിമ കണ്ട ശേഷം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'ആക്ഷന്‍ സിനിമ ഇഷ്ടമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. അന്‍പറിവിന്റെ കിടിലന്‍ ഫൈറ്റ് സീനുകളുണ്ട്. തിയേറ്റര്‍ എക്സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമയാണ്. യുവനടന്മാര്‍ മൂന്നു പേരും സാമാന്യം മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്',- കെ.ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.

റോബര്‍ട്ടെ... നമ്മള്‍ കൊണ്ട ഇടി ഒന്നും വെറുതെയായില്ല ട്ടാ.... എന്നാണ് നന്ദി പറഞ്ഞുകൊണ്ട് നടന്‍ ആന്റണി വര്‍ഗീസ് കുറിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :