1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ravanaprabhu Re Release Collection

Ravanaprabhu Box Office: റി റിലീസില്‍ രാവണപ്രഭു നേടിയത് എത്ര?

ഒക്ടോബര്‍ 10 നാണ് രാവണപ്രഭു റിലീസ് ചെയ്തത്

Ravanaprabhu
Ravanaprabhu Re release Box Office: റി റിലീസിലും ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി രാവണപ്രഭു. റിലീസ് ചെയ്ത ആദ്യ ആറ് ദിവസം കൊണ്ട് മൂന്ന് കോടി നേടിയ ചിത്രം ഇതുവരെ നാല് കോടിക്കടുത്താണ് കളക്ട് ചെയ്തിരിക്കുന്നത്. 
 
ഒക്ടോബര്‍ 10 നാണ് രാവണപ്രഭു റിലീസ് ചെയ്തത്. റി റിലീസ് ദിനത്തില്‍ മാത്രം 70 ലക്ഷമാണ് രാവണപ്രഭു നേടിയത്. 2001 ലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു തിയറ്ററുകളിലെത്തുന്നത്. അന്നും ചിത്രം ബോക്‌സ്ഓഫീസില്‍ ഹിറ്റായിരുന്നു. 
 
ഫോര്‍ കെ പതിപ്പാണ് ഇപ്പോള്‍ റി റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റി റിലീസ് കളക്ഷന്‍ രാവണപ്രഭു മറികടന്നു. ഛോട്ടാ മുംബൈ, ദേവദൂതന്‍ എന്നീ സിനിമകളെയാണ് രാവണപ്രഭുവിനു മറികടക്കാനുള്ളത്. 
അടുത്ത ലേഖനം
Bineesh Bastin: നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു; വധു താര