Ravanaprabhu Re Release: ഇത്രയും തിരക്കോ ഒരു റീ റിലീസ് പടത്തിന്? ഞെട്ടിച്ച് രാവണപ്രഭുവിന്റെ കളക്ഷൻ റിപ്പോർട്ട്

ഇന്നലെ പ്രവൃത്തി ദിനം ആയിട്ട് കൂടി മിക്ക തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകൾ ആയിരുന്നു നടന്നത്.

നിഹാരിക കെ.എസ്| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2025 (09:57 IST)
റീ റിലീസ് ഒരു ട്രെൻഡ് ആക്കി മാറ്റിയത് മോഹൻലാൽ ആണ്. മോഹൻലാലിന്റെ റീ റിലീസ് പടങ്ങൾക്കെല്ലാം തിയേറ്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റീ റിലീസിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും കളക്ഷൻ നേടാൻ പോകുന്ന ചിത്രമായിരിക്കും രാവണപ്രഭു. ഇന്നലെ ഒരു പ്രവൃത്തി ദിനം ആയിട്ട് കൂടി മിക്ക തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകൾ ആയിരുന്നു നടന്നത്.

ഇപ്പോഴിതാ ഇന്നലത്തെ കേരള ബോക്സ് ഓഫീസിൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കാന്താരയ്ക്ക് ഇപ്പോഴും തിരക്ക് ഉള്ളതുകൊണ്ട് ഒരു കോടിയിലധികം രൂപയാണ് ഇന്നലെ കേരളത്തിൽ നിന്നും നേടിയത്. 28 ലക്ഷം രൂപയുടെ കളക്ഷനുമായി രണ്ടാം സ്ഥാനത്ത് രാവണപ്രഭു. ഇപ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന ലോകയ്ക്ക് 13 ലക്ഷം രൂപയാണ് ഇന്നലെ നേടാൻ സാധിച്ചത്.

പുത്തൻ റിലീസുകളായ കാന്താരയ്ക്കും ലോകയ്ക്കുമിടയിൽ ഒരു റീ റിലീസ് പദമായ രാവണപ്രഭുവിന് ലഭിക്കുന്ന സ്വീകാര്യത അമ്പരപ്പിക്കുന്നതാണ്. ബുക്ക് മൈ ഷോയിലും മണിക്കൂറുകൾ കൊണ്ടാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. രാവണപ്രഭു റിലീസ് ചെയ്ത് അഞ്ച് ദിവസം കഴിയുമ്പോഴും തിയേറ്ററുകളിൽ ആഘോഷങ്ങൾ തുടരുകയാണ്. 2.60 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ എന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങൾ സിനിമയുടെ കളക്ഷൻ കൂടാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :