അനുബന്ധ വാര്‍ത്തകള്‍
- Photos| കര്‍ക്കിടകം ഒന്ന്, കേരള സാരിയില്‍ സുന്ദരിമാരായി നടിമാര്‍, ചിത്രങ്ങള്‍
- ടെലിവിഷന്‍ പരിപാടിക്കിടെ വിവാഹാഭ്യര്‍ഥന,രാഹുല്‍ വൈദ്യയും ദിഷ പാര്‍മറും വിവാഹിതരായി
- 23 വര്‍ഷത്തെ സിനിമ ജീവിതം, തിരക്കഥാകൃത്തായി നടി ലെന, 'ഓളം' വരുന്നു !
- ബിഗ് ബോസ് ഫെയിം സൂര്യയുടെ കഥയിൽ തമിഴ് സിനിമയൊരുങ്ങുന്നു, പോസ്റ്റർ പുറത്ത്
- പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ സിനിമയിൽ നായകനാകുന്നു
ഷങ്കറിന്റെ ബഹുഭാഷാ ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ രാംചരണ്‍, നായികയാകാന്‍ ആലിയ ഭട്ടും കിയാരയും മാളവികയും
രാംചരണ്‍-ഷങ്കര്‍ ബഹുഭാഷ ചിത്രം പ്രഖ്യാപിച്ചത് മുതലേ ആരാധകര്‍ ആവേശത്തിലാണ്. ഫെബ്രുവരിയിലായിരുന്നു ഇരുവരും ചേര്‍ന്ന് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 'മഗധീര', 'നായക്' എന്നീ ചിത്രങ്ങളില്‍ ഇരട്ട വേഷത്തില്‍ രാം ചരണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'ഇന്ത്യന്‍', 'ജീന്‍സ്', 'എന്തിരന്', '2.0' തുടങ്ങിയ ഷങ്കര്‍ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ഇരട്ട വേഷത്തിലാണ് എത്തിയത്.മാളവിക മോഹനന്, കിയാര അദ്വാനി, ആലിയ ഭട്ട് എന്നീ നടിമാരുടെ പേരുകള്‍ ആണ് നായികയായി ഉയര്‍ന്ന് കേള്‍ക്കുന്നത്.
2022ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ തിരക്കിലാണ് രാം ചരണ്‍. ഒക്ടോബര്‍ 13 ന് ചിത്രം റിലീസ് ചെയ്യും.