1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pattambi MLA muhammad muhsin acting debut

പട്ടാമ്പി എംഎൽഎ മുഹമ്മദ് മു‌ഹ്‌സിൻ സിനിമയിൽ നായകനാകുന്നു

എംഎൽഎ
പട്ടാമ്പി എമെൽഎ മുഹമ്മദ് മുഹ്‌സിൻ സിനിമയിൽ നായകനാകുന്നു. അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്. ഷൂട്ടിങ് പൂർത്തിയായ സിനിമയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്നു. ഒരു പത്രപ്രവർത്തകന്റെ വേഷത്തിലാണ് മുഹ്‌സിൻ സിനിമയിൽ അഭിനയിക്കുന്നത്.
 
വസന്തത്തിന്റെ കനല്‍ വഴികള്‍’ സംവിധാനം ചെയ്ത അനില്‍ വി. നാഗേന്ദ്രന്റെ രണ്ടാമത്തെ ചിത്രമാണ്  തീ. സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ സാഗരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
 
അതേസമയം മുൻപ് നാടകങ്ങളിൽ  അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. നിരവധി വൈകാരിക രംഗങ്ങൾ തനിക്ക് സിനിമയിലുണ്ടെന്നും മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.  അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേയ്ക്ക് കടന്ന് വന്നതെന്നും, സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍ നന്നായി സഹായിച്ചെന്നും മുഹ്സിന്‍ പറഞ്ഞു. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും, ഫസ്റ്റ് ലുക്ക് പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, ടോവിനോ തോമസ് ചേര്‍ന്ന് റിലീസ് ചെയ്യും