അനുബന്ധ വാര്‍ത്തകള്‍
- ക്യൂബ സ്വതന്ത്രമാകുന്നതുവരെ അവിടെ കാലുകുത്തില്ലെന്ന് മുന്‍ പോണ് താരം മിയ ഖലീഫ
- സ്വകാര്യതാ നയം ഉടനെയില്ല: അംഗീകരിക്കാത്തവരുടെ സേവനം തടയില്ലെന്നും വാട്സ്ആപ്പ്
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
- വിനോദസഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക്: രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓർമപ്പെടുത്തി കേന്ദ്രം
- ബിനു പപ്പുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു, സന്ദേശങ്ങളും റിക്വസ്റ്റുകളും അവഗണിക്കണമെന്ന് നടന്
23 വര്‍ഷത്തെ സിനിമ ജീവിതം, തിരക്കഥാകൃത്തായി നടി ലെന, 'ഓളം' വരുന്നു !
മലയാളികളുടെ പ്രിയ താരമാണ് ലെന. 23 വര്‍ഷത്തോളമായി നടി സിനിമയിലുണ്ട്. ഇപ്പോളിതാ അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത് കൂടിയാകുകയാണ് ലെന.ഓളം എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രഖ്യാപിച്ചു.നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നൗഫല്‍ പുനത്തിലാണ്. ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.
മലയാള സിനിമയിലെ പ്രിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.അര്ജുന് അശോകന്, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. അരുണ്‍ തോമസാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.