1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ram Gopal Varma Divorces Made in Heaven

വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗ്ഗത്തിലും നടക്കുന്നു: രാം ഗോപാല്‍ വര്‍മ്മ

ramgopal varma
വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗ്ഗത്തിലും നടക്കുന്നുവെന്ന് രാം ഗോപാല്‍ വര്‍മ്മ. രാംഗോപാല്‍ വര്‍മ്മയുടെ പോസ്റ്റുകള്‍ പലപ്പോഴും വിവാദമാകാറുണ്ട്. അതിനു കാരണം അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകളാണ്. ഇപ്പോള്‍ ഇദ്ദേഹം സോഷ്യല്‍ മീഡിയ എക്‌സിലിട്ട ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യ -നടാഷ സ്റ്റാന്‍കോവിച്ച് വേര്‍പിരിയലിനെ സംബന്ധിച്ചാണ് പോസ്റ്റ്. വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് അദ്ദേഹം ആദ്യം പോസ്റ്റ് ചെയ്തത്. ഇന്നത്തെവിവാഹം മാതാപിതാക്കള്‍ നടത്താന്‍ എടുക്കുന്ന ദിവസങ്ങളുടെ എണ്ണം വരെയെങ്കിലും നിലനില്‍ക്കുമോയെന്ന് താന്‍ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചു.
 
വിവാഹം കഴിക്കുന്നതിനേക്കാള്‍ വാര്‍ദ്ധക്യത്തില്‍ പരിചരിക്കാന്‍ ശമ്പളം കൊടുത്ത് ഒരു നഴ്‌സിനെ വയ്ക്കുന്നതാണ് നല്ലതെന്നും പണം വാങ്ങി അവര്‍ ജോലി ചെയ്യുമ്പോള്‍ ഭാര്യ വൃദ്ധനായ ഭര്‍ത്താവിനെ എപ്പോഴും കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'സിനിമ ഹിറ്റാകാന്‍ കഥ നന്നാവണമെന്നില്ല, തമന്നയുടെ ഡാന്‍സ് മതി': വിവാദ പരാമര്‍ശത്തിന് പിന്നാലെ ക്ഷമാപണം നടത്തി പാര്‍ത്ഥിപന്‍