ഹാർദ്ദിക് വേണ്ട സൂര്യ തന്നെ നായകനാകണമെന്ന് ഗംഭീർ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകുന്നു

Hardik Pandya and Suryakumar Yadav
Hardik Pandya and Suryakumar Yadav
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജൂലൈ 2024 (12:51 IST)
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നു. ടി20 ലോകകപ്പിന് ശേഷം ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ആദ്യമായി ഇറങ്ങുന്ന പരമ്പരയില്‍ ഹാര്‍ദ്ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്ന ഗംഭീറിന്റെ ആവശ്യമാണ് ടീം പ്രഖ്യാപനം നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടുന്ന ഹാര്‍ദ്ദിക് ടീം നായകനാകുന്നത് ടി20യില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് ഗംഭീറിന്റെ നിലപാട്. എന്നാല്‍ നായകനായി ഹാര്‍ദ്ദിക് തന്നെ തുടരണമെന്ന നിലപാടാണ് ജയ് ഷാ അടക്കമുള്ള ഉന്നതര്‍ക്കുള്ളത്.

ടീം കോമ്പിനേഷന്‍ പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ടീം പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ മാസം 27ന് തുടങ്ങുന്ന പര്യടനത്തില്‍ 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാകും ഇന്ത്യ കളിക്കുക. ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാറിനില്‍ക്കുമെന്നാണ് സൂചന. 2026ലെ ടി20 ലോകകപ്പ് കണക്കിലെടുത്ത് സൂര്യകുമാറിനെ ടി20 നായകനാക്കണമെന്നാണ് പരിശീലകനായ ഗംഭീറിന്റെ നിലപാട്. ഇക്കാര്യത്തില്‍ ബിസിസിഐ തീരുമാനമെന്താണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :