അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ 2 വിന്റെ കട്ടയും പടവും മടങ്ങി ! ഇന്ത്യയില്‍ നിന്ന് 100 കോടി കിട്ടാന്‍ പാടുപെടുന്നു
- ഇന്ത്യന്‍ 2ന്റെ ബോക്സോഫീസ് കളക്ഷന്‍ 100 കോടി കടന്നു
- ഇന്ത്യന്‍ 2 വന്‍ പരാജയത്തിലേക്കോ? ആദ്യദിനത്തിലെ കളക്ഷന്‍ പ്രതീക്ഷിച്ചതിലും കുറവ് !
- Indian 2 First Response: ഇന്ത്യൻ താത്ത തരംഗം സൃഷ്ടിച്ചോ? ഇന്ത്യൻ 2 വിൻ്റെ ആദ്യ പ്രതികരണങ്ങൾ അറിയാം
- Indian 2 Twitter Review: 'ആദ്യ ഭാഗത്തിന്റെ വാലില്‍ കെട്ടാനില്ല' ഇന്ത്യന്‍ 2 വിന് മോശം പ്രതികരണം; ശങ്കറിനു പാളിയെന്ന് പ്രേക്ഷകര്‍
സിനിമയ്ക്ക് ലഭിച്ചത് മോശം പ്രതികരണങ്ങള്‍: ഇന്ത്യന്‍2 ഒടിടിയിലേക്ക്
സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നു. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ടു ഒടിടിയിലേക്ക് വരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച കൊണ്ട് ഇന്ത്യന്‍2 ആകെ നേടിയത് 72 കോടി രൂപയാണ്.
എട്ടാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴിലില്‍ നിന്ന് ഏകദേശം 48 കോടി രൂപ സിനിമയ്ക്ക് ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചു. 1996 ലാണ് ഇന്ത്യന്‍ പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസന്റെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.