1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rajanikanth and Vijay Sethupathi

"രജനിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് സിനിമയുടെ കഥ പോലും കേള്‍ക്കാതെ": വിജയ് സേതുപതി

‘ആ ചിത്രത്തിന്റെ കഥ പോലും ഞാന്‍ കേട്ടിരുന്നില്ല': വിജയ് സേതുപതി

Rajanikanth
രജനിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് സിനിമയുടെ കഥ പോലും കേള്‍ക്കാതെ ആയിരുന്നുവെന്ന് വിജയ് സേതുപതി. ഒരു തമിഴ്ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് സേതുപതി തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം.
 
"ആ ചിത്രത്തിന്റെ കഥ പോലും ഞാന്‍ കേട്ടിരുന്നില്ല. കാര്‍ത്തികിനെ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ്. രജനികാന്ത് അഭിനയിക്കാനെത്തുന്നു എന്നു കൂടിയായപ്പോള്‍ പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ലെന്നും" സേതുപതി പറഞ്ഞു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് എത്തുന്നത്. 
 
രജനിയും വിജയിയും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍മീഡിയിലൂടെ അറിയിച്ചു. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
അടുത്ത ലേഖനം
മമ്മൂട്ടി മാഷ്, മോഹന്‍ലാല്‍ സ്റ്റുഡന്‍റുപോലുമല്ല - മഹാനടന്‍ തുറന്നടിച്ചു!