പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി റൊമാൻസ്‌ പാടില്ല: രജനീകാന്ത്

രജനീകാന്തിന്റെ പുതിയ തിരിച്ചറിവിൽ കബാലിയ്‌ക്ക് ശേഷം 'കാല' പിറക്കുന്നു

Rijisha M.| Last Updated: വെള്ളി, 11 മെയ് 2018 (11:31 IST)
തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി റൊമാൻസ്‌ ചെയ്യുന്നത് നിർത്താൻ സമയമായെന്ന് നടൻ രജനീകാന്ത്. ഈയൊരു തിരിച്ചറിവിലാണ് കബാലിയും കാലയുമൊക്കെ പിറന്നതെന്നും കൂട്ടിച്ചേർത്തു. കാലയുടെ ഓഡിയോ റിലീസ് ചടങ്ങിനിടെയാണ് കരിയറിനെക്കുറിച്ച് രജനീകാന്ത് വ്യക്തമാക്കിയത്.

"സുഖമില്ലാത്തിരുന്നതിനാൽ യന്തിരന്റെ വിജയം ആഘോഷിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ലായിരുന്നു. ആ സമയത്ത് ആളുകൾ എന്നോട് പറഞ്ഞു, മനസ്സും ശരീരവും ആരോഗ്യകരമാക്കിയാൽ പെട്ടെന്ന് അസുഖത്തിൽ നിന്ന് മോചനം നേടാനാകുമെന്ന്. അപ്പ്പോൽ ഞാൻ കൊച്ചടിയാൻ ചെയ്യുകയായിരുന്നു. അതിന്റെ ബജറ്റ് വളരെ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഉള്ളാതുപോലെ സിനിമ ചെയ്യാൻ തീരുമാനിച്ചു. അത് പക്ഷേ വിജയിച്ചില്ല."

"അതിന് ശേഷം ജലക്ഷാമത്തെക്കുറിച്ച് പറയുന്ന കെ എസ് രവികുമാറിന്റെ ലിംഗയിൽ അഭിനയിച്ചു. എനിക്ക് വളരെ ഇഷ്ടമുള്ള കഥയായിരുന്നു അത്. പിന്നീട് എനിക്ക് മറ്റൊരു തിരിച്ചറിവുണ്ടാകുകയും എന്റെ പാതി പ്രായമുള്ള നായികമാരുമായി ഞാന്‍ റൊമാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്‌തു. ആ തിരിച്ചറിവാണ് രഞ്ജിത്തിന്റെ സംവിധാനത്തിലുള്ള കബാലിയിലേക്കുള്ള വഴി. എന്നാൽ പറഞ്ഞ സമയത്തിന് കബാലിയുടെ തിരക്കഥയുമായെത്താൻ രഞ്ജിത്തിന് കഴിഞ്ഞില്ലായിരുന്നു. പിന്നീട് അയാൾ ഒരു അവസരവാദിയല്ലെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് അയാള്‍ തന്നെ സംവിധായകന്‍ എന്ന് ഉറപ്പിച്ചത്. ആ സിനിമ വിജയിക്കുകയും ചെയ്‌തു."

"കബാലിയ്‌ക്ക് ശേഷം ധനുഷിനൊപ്പം സിനിമ ചെയ്യാൻ വെട്രമാരന്റെ കഥ കേട്ടെങ്കിലും പൂർണമായും രാഷ്‌ട്രീയമായതിനാൽ എനിക്ക് താൽപ്പര്യമില്ലായിരുന്നു. പിന്നീട് ഞാൻ രഞ്ജിത്തിനെ വിളിക്കുകയും മലേഷ്യയ്‌ക്ക് ശേഷം ധാരാവിയിലെ ആളുകളെക്കുറിച്ചുള്ളൊരു സിനിമ നിർദ്ദേശിക്കുകയും ചെയ്‌തു. കാലയ്‌ക്ക് രാഷ്‌ട്രീയമുണ്ടെങ്കിലും അതൊരു രാഷ്‌ട്രീയ സിനിമയല്ല. ഞാൻ രഞ്ജിത്തിനോട് പറഞ്ഞു കബാലി നിങ്ങളുടെ സിനിമയായിരുന്നു, പക്ഷെ ഇത് നിങ്ങളുടെയും എന്റെയും സിനിമയായിരിക്കണം."



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :