1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. radhema, mallika sherawath

രാധേമായുടെ ജീവിതം സിനിമയാകുന്നു; നായിക മല്ലിക

രേധേമാ
വിവാദ ആള്‍ദൈവം രാധേമായുടെ ജീവിതം സിനിമയാകുമ്പോള്‍ രാധേമായായി എത്തുന്നതും ഒരു വിവാദ നായികയാണ്. പറഞ്ഞുവരുന്നത് മല്ലിക ഷെരാവത്തിനെപ്പറ്റിയാണ്. ചിത്രത്തില്‍ മല്ലികയെക്കൂടാതെ നേഹാ ദൂപിയയും രാഹുല്‍ മഹാജനും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

രാധേമാ എന്ന പേരില്‍ തന്നെയാണ് സിനിമ രജിസ്റ്റര്‍ ചെയ്തതെന്ന് നിര്‍മ്മാതാവ് രഞ്ജീത്ത് ശര്‍മ്മ പറഞ്ഞു. ബപ്പിലഹ്രി ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.രഞ്ജീത്ത് ശര്‍മ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനി സ്‌കര്‍ട്ട് ധരിച്ച് പബ്ബുകളിലും മാളുകളിലും ആടിപ്പാടി നടക്കുന്ന രാധേമായുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇതുകൂടാതെ സ്ത്രീധനം വാങ്ങാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഒരു യുവതി ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.