1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. pulimurugan-box-office-final-collection-report

പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! ഇത് തകർക്കാൻ ഇനിയാര്?

പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! എത്രയെന്ന് അറിയുമോ?

pulimurukan
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയ്ക്ക് ചരിത്ര വിജയം നേടികൊടുത്ത ചിത്രമാണ്. അതുവരെ ഇറങ്ങിയ ചിത്രങ്ങളുടെ പല റെക്കോർഡുകളും തകർത്താണ് പുലിമുരുകൻ കുതിച്ചുകയറിയത്. ലയാളത്തില്‍ ഏറ്റവും വേഗം നൂറ് കോടിയും 150 കോടിയും കടന്ന ചിത്രത്തിന്റെ ഫൈനല്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
കേരളത്തിനകത്തും പുറത്തും, ഇന്ത്യയ്ക്ക് പുറത്തുമൊക്കെയായി പുലിമുരുകന്‍ ആകെ നേടിയ കലക്ഷന്‍ 163 കോടി രൂപയാണ്. തെലുങ്കില്‍ മൊഴിമാറ്റം നടത്തി എത്തിയ മന്യംപുലിയുടെ കലക്ഷനും ചേര്‍ത്താണ് 163 കോടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുലിമുരുകന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്ഷന്‍ 85.7 കോടി രൂപയാണ്.
 
സാറ്റലൈറ്റ് തുകയും ബി ക്ലാസ് തിയേറ്റര്‍ കലക്ഷനും ഈ ലിസ്റ്റില്‍ കൂട്ടിയിട്ടില്ല. അങ്ങനെയൊക്കെയാണ് 163 കോടി ആകെ കലക്ഷന്‍ ആയത്.
About Writer
aparna shaji
അടുത്ത ലേഖനം
മോഹന്‍ലാലിനൊപ്പം ഇനി വരുന്നത് ഹന്‍‌സിക !