അനുബന്ധ വാര്‍ത്തകള്‍
- ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' 29ന് തീയേറ്റര്‍ റിലീസ്; പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
- 'ഈ ദിവസം', അയ്യപ്പനും കോശിയും ഓര്‍മ്മകളില്‍ ബിജു മേനോന്
- 'തടിയന്' എന്നുവിളിച്ച് എല്ലാവരും എന്നെ കളിയാക്കിയിരുന്നു: പൃഥ്വിരാജ്
- മിനി കൂപ്പര്‍ JCW ഇനി പൃഥ്വിരാജിന് സ്വന്തം, വിലയെത്രയെന്നറിയാമോ ?
- ഇത് മലയാളികളുടെ പ്രിയപ്പെട്ട നടി; മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ?
ബോളിവുഡില്‍ അഭിനയിക്കാന്‍ അല്ല, ആദ്യമായി സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്
നടനും സംവിധായകനും പുറമേ സിനിമ നിര്‍മ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. മോളിവുഡിന് പുറത്ത് ബോളിവുഡില്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ് നടന്‍. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഈ ഹിന്ദി പതിപ്പിന് കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജും ചേര്‍ന്ന് നിര്‍മ്മിക്കും. കരണിന്റെ ധര്‍മ്മപ്രൊഡക്ഷനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളിയായകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2019 ല്‍ പൃഥ്വിരാജും സുരാജും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. റീമേക്ക് റൈറ്റ്സിനായി പൃഥ്വിരാജിനെ സമീപിച്ചപ്പോള്‍ നിര്‍മ്മാണത്തില്‍ കൂടി പങ്കാളിയാകാന്‍ ഉള്ള ആഗ്രഹം നടന്‍ പ്രകടിപ്പിക്കുകയായിരുന്നു.ഇതിന് കരണ്‍ ജോഹര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍.
സച്ചി തിരക്കഥയെഴുതി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സ്'ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തി. സൂപ്പര്‍സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രമായി ഇമ്രാനും വേഷമിടും. 2019 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി.