'ഈ ദിവസം', അയ്യപ്പനും കോശിയും ഓര്‍മ്മകളില്‍ ബിജു മേനോന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (16:59 IST)

സംവിധായകന്‍ സച്ചി സിനിമ മേഖലയിലെ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാണ്. 13 വര്‍ഷം സിനിമ ജീവിതം. ഒടുവില്‍ പൃഥ്വിരാജ്- ബിജു മേനോനൊപ്പം അയ്യപ്പനും കോശിയും. 2020 ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് നടന്‍ ബിജുമേനോന്‍.

'ഈ ദിവസത്തിന്റെ ഓര്‍മ്മയില്‍'- എന്ന് ബിജു മേനോന്‍ കുറിച്ചു.
സേതുവുമായി ചേര്‍ന്ന് ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് അദ്ദേഹം സിനിമയിലെത്തിയത്.തുടര്‍ന്ന് റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇരുവരും ചേര്‍ന്ന് എഴുതി. അനാര്‍ക്കലി ആണ് സച്ചിന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാമലീല, ഷെര്‍ലെക് ടോംസ്, ചേട്ടായിസ് എന്നീ സിനിമകള്‍ക്ക് സച്ചിയുടെതാണ് രചന.

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :