ഇത് മലയാളികളുടെ പ്രിയപ്പെട്ട നടി; മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ?

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (20:17 IST)

മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ ബാല്യകാല ചിത്രമാണ് ഇത്. ഒറ്റനോട്ടത്തില്‍ ഈ നടിയെ മനസിലായോ? മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഒരു നടിയാണ് ഇത്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഭാവനയുടെ ബാല്യകാല ചിത്രമാണ് ഇത്. ഭാവന തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകര്‍ ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കാര്‍ത്തിക മേനോന്‍ എന്നാണ് ഭാവനയുടെ യഥാര്‍ഥ പേര്. 1986 ജൂണ്‍ ആറിന് തൃശൂരിലാണ് ഭാവന ജനിച്ചത്. 16-ാം വയസ്സില്‍ നമ്മളിലൂടെയാണ് ഭാവന സിനിമാരംഗത്തേക്ക് എത്തിയത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.


ക്രോണിക് ബാച്ച്‌ലര്‍, സിഐഡി മൂസ, സ്വപ്‌നക്കൂട്, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, നരന്‍, ബസ് കണ്ടക്ടര്‍, ഉദയനാണ് താരം, ചെസ്, ട്വന്റി 20, സാഗര്‍ ഏലിയാസ് ജാക്കി, ഹാപ്പി ഹസ്ബന്റ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങിയവയാണ് ഭാവന അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

2018 ല്‍ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നുകെട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :