പ്രണവ് മോഹന്‍ലാല്‍ സിനിമ തിരക്കുകളിലേക്കോ ? നടന്‍ കൊച്ചിയില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (10:25 IST)
പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് തിരക്കഥാകൃത്ത് നടനുമായ അഭിലാഷ് പിള്ള. ദീര്‍ഘനാളത്തെ യാത്ര കഴിഞ്ഞ് താരം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. പുതിയ ലുക്കിലാണ് പ്രണവിനെ കാണാനായത്.

സ്‌പെയിനില്‍ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവിനെ ഒടുവിലായി കണ്ടത്. നടന്റെ അടുത്ത സിനിമകളുടെ ജോലികള്‍ 2023 തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' ഡിസംബര്‍ 30നാണ് പ്രദര്‍ശനത്തിന് എത്തിയത്. സിനിമയുടെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ള.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :