വീഴ്ചകളില്‍ തളരാതെ പ്രണവ് മോഹന്‍ലാല്‍, ഇതിലും വലിയ മോട്ടിവേഷന്‍ ഇനിയില്ല ! വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (09:11 IST)
യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.വീഴ്ചകളില്‍ തളരാതെ വീണ്ടും തന്റെ ശ്രമങ്ങള്‍ തുടരാനാണ് പ്രണവിന്റെ ഇഷ്ടം.റോക്ക് ക്ലൈമ്പിംഗും സ്‌കേറ്റിംഗും അടക്കമുള്ള തന്നെ പ്രിയപ്പെട്ട വിനോദങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍. വിജയത്തിലേക്ക് എത്തും മുമ്പേ വീണുപോകുന്ന പരാജിത ശ്രമങ്ങളാണ് വീഡിയോയില്‍ നടന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഏറ്റവും പെര്‍ഫെക്റ്റ് ആയ നിമിഷങ്ങള്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ കാണാറുള്ളതെന്നും എന്നാല്‍ ഇത് പെര്‍ഫെക്റ്റ് അല്ലാത്ത നിമിഷങ്ങളുടെതാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രണവ് കുറിച്ചു.
വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവിനെ ഒടുവിലായി കണ്ടത്. നടന്റെ അടുത്ത സിനിമകളുടെ ജോലികള്‍ 2023 തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :