1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal Dulquer Salmaan Remuneration

പ്രണവ് മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം ദുല്‍ഖറിന്; താരപുത്രന്‍മാരുടെ പ്രതിഫലം ഇങ്ങനെ

Pranav Mohanlal
താരപുത്രന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റേയും പ്രണവ് മോഹന്‍ലാലിന്റേയും പ്രതിഫലം എത്രയാണെന്ന് അറിയാമോ? ഇരുവരുടേയും പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ദുല്‍ഖര്‍ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി. അതുകൊണ്ട് തന്നെ പ്രണവിനേക്കാള്‍ താരമൂല്യവും ദുല്‍ഖറിനുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ ഇപ്പോള്‍ മൂന്നര കോടി മുതല്‍ ഏഴ് കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്. തുടക്കക്കാരന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ പ്രണവിന്റെ പ്രതിഫലം ആരാധകരെ ഞെട്ടിക്കുന്നതാണ്. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ പ്രതിഫലം അതിവേഗം ഉയര്‍ന്നതായാണ് വിവരം. രണ്ട് കോടി മുതല്‍ നാല് കോടി വരെയാണ് പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദിലീപിനൊപ്പം നിർമ്മാതാവ് ബാദുഷ, 'വോയിസ് ഓഫ് സത്യനാഥൻ' ഒരുങ്ങുന്നു