അനുബന്ധ വാര്‍ത്തകള്‍
- എന്തുകൊണ്ട് സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടു ? വിനീത് ശ്രീനിവാസന് മനസ്സുതുറക്കുന്നു
- അടഞ്ഞുകിടന്ന തിയറ്ററുകളെ ഉണര്‍ത്താന്‍ 'ഹൃദയം' വീണ്ടുമെത്തുന്നു, മൂന്നാം വാരത്തിലേക്ക്
- പ്രണവിനൊപ്പം ആദ്യമായി നസ്രിയ, അഞ്ജലി മേനോന്‍ ചിത്രം വരുന്നു
- ഹൃദയത്തിലെ പൊറോട്ടയും ബീഫും കഴിച്ചാലോ ? ഹോട്ടല്‍ ഇവിടെയാണ് !
- 'ഹൃദയം' നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക് ! വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ്
പ്രണവിന്റെ പിറകെ സംവിധായകരുടെ നീണ്ടനിര, നടന്റെ അടുത്ത ചിത്രം ആര്‍ക്കൊപ്പം ?
ഹൃദയം വന്‍ വിജയമായതോടെ പ്രണവിന് നിന്നുതിരിയാന്‍ നേരമില്ല. ആശംസ പ്രവാഹം ഒരുവശത്ത് മറുഭാഗത്ത് ആകട്ടെ സംവിധായകരുടെ നീണ്ട നിരയും. ആര്‍ക്കൊപ്പം ആകും പ്രണവിന്റെ അടുത്ത ചിത്രം ?
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് നായകനാകുമെന്ന് കേള്‍ക്കുന്നു.നസ്രിയ നസീമാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുക.ഇതിനുപുറമേ അന്‍വര്‍ റഷീദ്, അനി ഐ വി ശശി തുടങ്ങിയ സംവിധായകര്‍ അടക്കം പലരും പ്രണവ് മോഹന്‍ലാലിനെ വച്ച് പുതിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെതന്നെ പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിക്കും.