അനുബന്ധ വാര്‍ത്തകള്‍
- കുട്ടി സനുഷയ്ക്കൊപ്പം ജഗതി, 2001ല്‍ പുറത്തിറങ്ങിയ സിനിമ ഏതെന്ന് മനസ്സിലായോ ?
- 'ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ വിമര്‍ശിച്ചിട്ടുണ്ട്';വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം തന്നെ വിളിച്ചത് സുരേഷ് ഗോപിയാണെന്ന് ഹരീഷ് പേരടി
- സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ലൊക്കേഷനിലെത്തിയ അതിഥി, ചിത്രങ്ങള്‍
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചു,സുരേഷ് ഗോപിയ്ക്കൊപ്പം ആദ്യമായി പൂനം ബജ്‌വ
- വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ പൂനം ബജ്‌വ,'മേ ഹൂം മൂസ' ലൊക്കേഷന്‍ ചിത്രങ്ങള്‍
സുരേഷ് ഗോപിയുടെ കൂടെ അഭിനയിക്കാന്‍ പൂനം ബജ്‌വ കേരളത്തിലെത്തി, ക്യൂട്ട് ലൊക്കേഷന്‍ ചിത്രങ്ങളുമായി നടി
സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ചിത്രീകരണം പുരോഗമിക്കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് പൂനം ബജ്‌വ. ഓരോ ലൊക്കേഷന്‍ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
സിനിമയിലെ തന്റെ രൂപം നടി പുറത്തുവിട്ടു. ചിത്രീകരണത്തിനായി തയ്യാറായിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
വാഗ അതിര്‍ത്തില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിക്കും. പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്‍, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ശ്രീനാഥ് ശിവശങ്കരന്‍ ?സംഗീതമൊരുക്കുന്നു.
സുരേഷ് ഗോപിയുടെ 253-ാം ചിത്രംകൂടിയാണിത്.