ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല: അശ്വതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 മെയ് 2022 (08:55 IST)

സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ലെന്ന് പറഞ്ഞു കൊണ്ട് താരം എഴുതിയ കുറിപ്പ് വായിക്കാം.

അശ്വതിയുടെ വാക്കുകളിലേക്ക്

ന്റെ ബോസ്സേട്ടാ.. എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആള്‍ക്കാരെ വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു??അതില്‍ ഉള്ള മറ്റുള്ളവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്... ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല..ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷന്‍ എടുത്തു കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോള്‍ നല്‍കുകയോ, രണ്ടു മൂന്നു ദിവസം സസ്‌പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്തിക്കുകയോ ചെയ്യുക ..
ജാസ്മിന്‍ as a ക്യാപ്റ്റന്‍ ഇന്ന് ചെയ്തത് വളരെ മോശം... ചാടി കോമെഡി കാണിക്കാന്‍ ആണല്ലോ ക്യാപ്റ്റന്‍ പദവി തന്നു നിര്‍ത്തിയേക്കുന്നത് റോബിന്‍ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ!
Feeling Disappointed

NB: Post strictly for BB viewers.. Others please excuse



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :