1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Petta and Viswasam box office collection

തലൈവർക്ക് മുമ്പിൽ വിട്ടുകൊടുക്കാതെ തല; പേട്ടയും വിശ്വാസവും 100 കോടി ക്ലബിൽ?

രജനി
തലൈവർ പടം പേട്ടയും തല പടം വിശ്വാസവും തിയേറ്ററുകൾ കീഴടക്കി കുതിക്കുകയാണ്. ഇഞ്ചോടിഞ്ച് മത്സരത്തിൽ ആര് ജയിക്കും എന്നറിയാൻ തന്നെയായിരുന്നു ആരാധകരും കാത്തിരുന്നത്. രജനിയെ തോൽപ്പിക്കാൻ അജിത്തിന് കഴിയില്ല എന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ പറഞ്ഞത്.
 
എന്നാൽ 'പേട്ട' 'വിശ്വാസ'ത്തിന് മുന്നിൽ പതറിപ്പോയിരിക്കുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം നാല് ദിവസം കൊണ്ടാണ് 100 കോടി ബോക്സ് ഓഫീസില്‍ എത്തിയത്. എന്നാൽ തലയും ഒട്ടും പിന്നിലല്ല എന്നതാണ് വിശ്വാസത്തിന്റെ ബോക്‌‌സ് ഓഫീസ് കളക്ഷൻ വ്യക്തമാക്കുന്നത്.
 
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ചിത്രത്തിന് അഞ്ച് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്നും 109.7കോടി കളക്ഷന്‍ ലഭിച്ചു എന്നാണ്. അജിത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷന്‍ ആണിത്. 
 
അതേസമയം, ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും വിശ്വാസം വാരിക്കൂട്ടിയത് 26.7 കോടി രൂപയായിരുന്നു. എന്നാൽ ആദ്യദിനം പേട്ട 23 കോടിയായിരുന്നു തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും നേടിയത്.
അടുത്ത ലേഖനം
ബാത്ത്ടബ്ബില്‍ മരിച്ചു കിടക്കുന്നതാര് ?; പ്രിയ വാര്യര്‍ ചിത്രം കോടതി കയറും - സിനിമയ്‌ക്കെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്