ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകാന്‍ കാരണം പിണറായി വിജയന്‍; തുറന്നടിച്ച് പ്രകാശ് രാജ്

  prakash raj , Sabarimala protest , pinarayi vijayan , പ്രകാശ് രാജ് , ശബരിമല , യുവതീപ്രവേശനം , പിണറായി വിജയന്‍ , സി പി എം , കമല്‍‌ഹാസന്‍ , രജനികാന്ത്
കോഴിക്കോട്| Last Modified തിങ്കള്‍, 14 ജനുവരി 2019 (17:49 IST)
യുവതീപ്രവേശന വിഷയം പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് നടന്‍ പ്രകാശ് രാജ്.

സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയത് ബിജെപിക്ക് സുവര്‍ണാവസരമായി.
എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു കോടതി നിര്‍ദേശം ശബരിമലയില്‍ നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

താര രാഷ്‌ട്രീയം തമിഴ്‌നാട്ടില്‍ അവസാനിച്ചു. സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്റെയും കമല്‍‌ഹാസന്റെയും ആരാധകര്‍ വൃന്തം തെരഞ്ഞെടുപ്പില്‍ വോട്ടായി തിരീല്ല. ഒരു നടനായത് കൊണ്ടു മാത്രം വോട്ടുകള്‍ ലഭ്യമാകുന്ന കാലം പോയെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :