സന്ധ്യസമയത്തും രാത്രികാലങ്ങളിലും തുളസി പറിച്ചാല്‍ ദോഷമോ ?

  thulasi ilai , Astrology , Astrolo , തുളസി , പൂജ , വിശ്വാസം , ജ്യോതിഷം
Last Modified ചൊവ്വ, 15 ജനുവരി 2019 (17:02 IST)
ഭാരതീയരുടെ വിശ്വാസങ്ങളുമായി കെട്ടു പിണഞ്ഞു കിടക്കുന്ന ഒന്നാണ് തുളസി. ഹൈന്ദവ വിഭാഗത്തിലെ ആചരങ്ങളുമായും പ്രാര്‍ഥനകളുമായും ചേര്‍ന്നു നില്‍ക്കുന്നതാണ് തുളസിച്ചെടിയും ഇലയും.

തുളസിയില ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് ഉപയോഗിക്കുന്നത് മുതല്‍ സ്‌ത്രീകള്‍ മുടിയില്‍ ചൂടുന്നത് വരെ സ്വാഭാവികമാണ്. എന്നാല്‍ തുളസിയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ സമൂഹത്തിലുണ്ട്.

സന്ധ്യസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കരുത് എന്നതാണ് പ്രധാന വിശ്വാസം. സന്ധ്യസമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ തുളസിയില വിളക്കില്‍ വെക്കാന്‍ പറിക്കുന്നത് പതിവാണ്. ഈ പ്രവര്‍ത്തി കുടുംബത്തില്‍ ദോഷങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

അതേസമയം, ഏതൊരു കാര്യത്തിനു ഇറങ്ങുന്നതിനു മുമ്പും ഈശ്വരാധീനം വര്‍ദ്ധിപ്പിക്കാന്‍ തുളസിയില കൈവശം സൂക്ഷിക്കുന്നത് നല്ലതാണെന്നും പൂര്‍വ്വികര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :