MMMN Movie: മമ്മൂട്ടി - മോഹന്‍ലാല്‍ - മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ ആരംഭിച്ചു; ഇപ്പോഴും മമ്മൂട്ടിയില്ല !

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിട്ട് ഏതാണ്ട് നാല് മാസം പിന്നിട്ടു

Mammootty Mahesh Narayanan Movie Kashmir shooting, Mammootty likely to join Mahesh Narayanan Movie, Patriot Movie Mohanlal, Mammootty Mohanlal Movie, Mammootty Mohanlal Movie Name Patriot, Mahesh Narayanan Movie Name, Patriot Movie, Mammootty Mohanla
Kochi| രേണുക വേണു| Last Modified ശനി, 9 ഓഗസ്റ്റ് 2025 (11:19 IST)
Mammootty and Mohanlal (Mahesh Narayanan Movie)
MMMN Movie: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കശ്മീര്‍ ഷെഡ്യൂള്‍ ആരംഭിച്ചു. കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരെല്ലാം കശ്മീരില്‍ എത്തിയിട്ടുണ്ട്.

ആര്‍ട്ട് ഡയറക്ടറും മമ്മൂട്ടി കമ്പനിയുമായി ഏറ്റവും അടുപ്പവുമുള്ള ഷാജി നടുവില്‍ കശ്മീര്‍ ഷെഡ്യൂളിനായി താരങ്ങള്‍ പോകുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതേസമയം കശ്മീര്‍ ഷെഡ്യൂളിലും മമ്മൂട്ടിയെ കാണാത്തത് ആരാധകരെ നിരാശരാക്കി.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിട്ട് ഏതാണ്ട് നാല് മാസം പിന്നിട്ടു. മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മമ്മൂട്ടി അസുഖബാധിതനായി ചികിത്സയില്‍ പ്രവേശിപ്പിച്ചത്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന നായകന്‍. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരുടേത് കാമിയോ വേഷങ്ങളാണ്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിനു കൂടുതല്‍ ദൈര്‍ഘ്യമുണ്ട്. ഏകദേശം 50 ദിവസത്തെ ചിത്രീകരണം കൂടി മമ്മൂട്ടിക്ക് ബാക്കിയുണ്ടെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :