ഹിറ്റ് ട്രാക്ക് തുടരാൻ സന്ദീപ്, പുതിയ ചിത്രം കിഷ്കിന്ധ കാണ്ഡം സംവിധായകനൊപ്പം എക്കോയിലൂടെ

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എക്കോ എന്നാണ് സിനിമയുടെ പേര്.

sandeep pradeep, Echo first look,New Movie, Movie News,സന്ദീപ് പ്രദീപ്, ഇക്കോ, പുതിയ സിനിമ, സിനിമ വാർത്തകൾ
അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2025 (14:02 IST)
പടക്കളം എന്ന സിനിമയുടെ വമ്പന്‍ ഹിറ്റിലൂടെ മലയാളത്തില്‍ നായകനായി മികവ് തെളിയിച്ച സന്ദീപ് പ്രദീപ് പുതിയ സിനിമയുമായി എത്തുന്നു. ഇക്കുറി കിഷ്‌കിന്ധാ കാണ്ഡം ഒരുക്കിയ സംവിധായകന്‍ ദിന്‍ജിത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുല്‍ രമേശും ഒന്നിക്കുന്ന സിനിമയിലാണ് സന്ദീപ് പ്രദീപ് എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എക്കോ എന്നാണ് സിനിമയുടെ പേര്.


കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ശ്രദ്ധ നേടിയ മുജീബ് മജീദ് തന്നെയാകും പുതിയ സിനിമയിലെയും സംഗീത സംവിധായകന്‍. ബാഹുല്‍ രമേശാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത്. നവംബറിലാകും സിനിമ പ്രദര്‍ശനത്തിനെത്തുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :