അനുബന്ധ വാര്‍ത്തകള്‍
- 'സെക്കൻഡ് നെയിം 'സൽമാൻ', എന്തുകൊണ്ട് 'മമ്മൂട്ടി' എന്നിട്ടില്ല'; കാരണം വെളിപ്പെടുത്തി ദുൽഖർ
- തനിയാവർത്തനത്തേക്കാൾ മികച്ച ഒരു ചിത്രമുണ്ടെങ്കിൽ, അത് പേരൻപ് ആണ്: സമുദ്രക്കനി
- മമ്മൂട്ടിയും റഹ്മാനും വീണ്ടുമൊരുമിക്കുന്നു?!
- 'കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റിനെ എങ്ങനെ മുഖ്യാതിഥിയാക്കും'
- ദിലീപിനെ കുടുക്കിയതാണ്, നടി പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല, പിന്നെങ്ങനെ വിശ്വസിക്കും? - സഹപ്രവർത്തകരുടെ മനസ്സിലിരുപ്പ് തുറന്ന് പറഞ്ഞ് മാല പാർവതി
'ഞാന്‍ ആദ്യമായി കണ്ട ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്': പാർവതി
'ഞാന്‍ ആദ്യമായി കണ്ട ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്': പാർവതി
താനൊരു പുരുഷവിരോധിയല്ലെന്ന് നടി പാര്‍വതി. പുരുഷകേന്ദ്രീകൃതമായ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയോടാണ് താന്‍ പോരാടുന്നത്. പുരുഷന്മാരോടല്ല. തന്റെ ജീവിതത്തിലെ ആദ്യ ഫെമിനിസ്റ്റ് അച്ഛനായിരുന്നുവെന്നും ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി.
എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല താനൊരു ഫെമിനിസ്റ്റാണെന്ന്. സ്ത്രീകളെയും പുരുഷന്മാരെയും ബഹുമാനിക്കാന്‍ മാത്രമറിയുന്ന അറിയുന്ന ഒരാളാണ് അദ്ദേഹം.’ പാര്‍വതി പറഞ്ഞു. മൈസ്റ്റോറിയുമായുള്ള പ്രശ്നത്തിൽ റോഷ്നിയോട് നേരിട്ട് സംസാരിച്ചെന്നും താരം പറഞ്ഞു.
ഒട്ടേറെ പുരുഷന്മാര് എന്റെ ജീവിതത്തില്‍ റോള്‍ മോഡലുകളായിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ഭാഗ്യവതിയാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അച്ഛനും സഹോദരനുമാണ്. ഒരു സ്ത്രീയെന്ന് കാണാതെ ഒരു വ്യക്തിയായാണ് അവര്‍ എന്നെ കാണുന്നത്. ഞാനൊരിക്കലും ഒരു പുരുഷവിരോധിയല്ല. പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയാണ് എന്റെ പ്രശ്നം.
അടുത്ത ലേഖനം