1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parthiban Apologies Tamannaah

'സിനിമ ഹിറ്റാകാന്‍ കഥ നന്നാവണമെന്നില്ല, തമന്നയുടെ ഡാന്‍സ് മതി': വിവാദ പരാമര്‍ശത്തിന് പിന്നാലെ ക്ഷമാപണം നടത്തി പാര്‍ത്ഥിപന്‍

Parthiban Apologies
സിനിമ ഹിറ്റാകാന്‍ കഥ നന്നാവണമെന്നില്ലെന്നും തമന്നയുടെ ഡാന്‍സ് മതിയെന്നുമുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ ക്ഷമാപണം നടത്തി നടനും സംവിധാനയകനുമായ പാര്‍ത്ഥിപന്‍. പാര്‍ത്ഥിപന്‍ പുതുതായി സംവിധാനം ചെയ്ത ടീന്‍സ് എന്ന ചിത്രം ഈയിടെ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍2നൊപ്പമാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ വിജയാഘോഷം ചെന്നൈയില്‍ നടത്തിയപ്പോള്‍ പാര്‍ത്ഥിപന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 
 
ഇക്കാലത്ത് ഒരു സിനിമ ഹിറ്റാകണമെങ്കില്‍ കഥ പെര്‍ഫെക്റ്റ് ആവണമെന്നില്ലായെന്നും തമന്നയുടെ ഡാന്‍സ് മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പാര്‍ത്ഥിപന്‍ രംഗത്തെത്തി. തന്റെ പരാമര്‍ശം തമന്നയെ വിലകുറച്ചു കാണിക്കാനായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ തമന്നയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രേക്ഷകരെ 'മുഷിപ്പിക്കുന്ന' നാഗേന്ദ്രന്റെ ഹണിമൂണ്‍സ് !