അഭിനയം ശരിയായില്ല; തമന്നയുടെ കാരണത്തടിച്ച് സംവിധായകന്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (11:42 IST)
തെന്നിന്ത്യയില്‍ വലിയ താരമൂല്യമുള്ള നായികയാണ് തമന്ന. പലര്‍ക്കുമുള്ളതുപോലെ വന്നവഴിയില്‍ നിരവധി കയ്‌പേറിയ അനുഭവങ്ങളും തമന്നയ്ക്കുണ്ട്. അഭിനയം ശരിയാകാത്തതിന് തമന്നയുടെ കാരണത്തടിച്ചിട്ടുണ്ട് ഒരു സംവിധായകന്‍. തമന്നയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവം നടന്നത്. സംവിധായകനാവശ്യപ്പെട്ട ഭാവം മുഖത്തു കൊണ്ടുവരാന്‍ തമന്നയ്ക്ക് സാധിച്ചില്ല. ഇത് പലതവണ ചെയ്തിട്ടും തമന്നയെക്കൊണ്ട് കഴിഞ്ഞില്ല. പിന്നാലെ സംവിധായകന്‍ ദേഷ്യം പിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സംവിധായകന്‍ തമന്നയുടെ കാരണത്തടിച്ചു. കണ്ടു നിന്നവരെല്ലാം ഞെട്ടി. അതേസമയം തമന്ന അടി കൊണ്ടിട്ടും പ്രതികരിച്ചില്ല. ഈ സംവിധായകന്‍ തമന്നയുടെ സുഹൃത്തായിരുന്നു. മുമ്പും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അതിനാലായിരിക്കണം അന്ന് പ്രതികരിക്കാതെ അഭിനയിച്ചു തിരിച്ചു പോയത്. അതിനുശേഷം പിന്നീട് ഒരിക്കലും തമന്ന ആ സംവിധായകനൊപ്പം അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് തമന്ന. മലയാളത്തിലുള്‍പ്പെടെ നിരവധി ഭാഷകളില്‍ തമന്ന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മലയാളത്തില്‍ ദിലീപിന്റെ നായികയായി ബാന്ദ്രയിലൂടെ തമന്ന വന്നിരുന്നു. മലയാള സിനിമയിലെ അനുഭവം വളരെ ഊഷ്മളമായിരുന്നുവെന്ന് തമന്ന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :