'വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നു'; അമ്മയാകാന്‍ തീരുമാനിച്ച് നടി തമന്ന ഭാട്ടിയ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (13:40 IST)
വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനത്തിലാണ് നടി തമന്ന ഭാട്ടിയ.ലസ്റ്റ് സ്റ്റോറീസ് 2 ല്‍ ഒന്നിച്ച് അഭിനയിച്ച ശേഷം തമന്നയും വിജയ് വര്‍മ്മയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രണയ വാര്‍ത്തകള്‍ ആദ്യം തമന്നയും പിന്നീട് വിജയും നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തത വരുത്തുകയും ചെയ്തു.

വിവാഹത്തിന് മുമ്പ് തന്നെ തമന്ന അമ്മയാകാന്‍ തീരുമാനിച്ചെന്നും അതിന് മുന്നോടിയായി ആദ്യമേ കുടുംബാസൂത്രണം ചെയ്യുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞിനെ ജന്മം കൊടുത്ത ശേഷം അവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കുട്ടി ജനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് മതി വിവാഹമെന്ന നിലപാടിലാണ് തമന്ന. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും തമ്മിലുണ്ടാകുന്ന അടുപ്പം എത്രത്തോളം ശക്തമാണെന്ന് കൂടി അറിയാനാണ് നടി തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് പറയപ്പെടുന്നത്. വിജയ് വര്‍മ്മയും തമന്നയും അവരുടെ തന്നെ പരസ്പരമുള്ള ധാരണയുടെ വിശ്വാസത്തില്‍ വിവാഹത്തിന് മുമ്പ് തന്നെ കുഞ്ഞു വേണമെന്ന് തീരുമാനത്തിലെത്തി.

തമന്ന വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ബോളിവുഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


അതിനിടെ തമന്നയുടെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് നടി വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :