1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. P V sindhu Like Dulquer Salman

ഇഷ്ട നടൻ ദുൽഖർ: പി വി സിന്ധു പറയുന്നു

ദുൽഖർ സൽമാൻ
മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ആരാണെന്ന് തുറന്ന് പറഞ്ഞ് ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ പ്രിയനടനെക്കുറിച്ച് മനസ്സുതുറന്നത്. മലയാളത്തിൽ സിന്ധുവിന് ഇഷ്ടം ദുൽഖർ സൽമാനെയാണ്. താരം അവസാനം കണ്ട മലയാള ചിത്രം ബാംഗ്ലൂർ ഡെയ്സ് ആണ്. 
 
സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. ദുൽഖറിന്റെ ഓ കെ കണ്മണി കണ്ടിരുന്നു. തെലുങ്കു സിനിമയിലെ തന്റെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് സിന്ധു പറയുന്നു.
അടുത്ത ലേഖനം
മമ്മൂട്ടി വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല, മെഗാസ്റ്റാറിന് ഓണച്ചിത്രമില്ല; ഗാനഗന്ധര്‍വ്വന് സംഭവിച്ചതെന്ത്? ആരാധകര്‍ കടുത്ത നിരാശയില്‍