അനുബന്ധ വാര്‍ത്തകള്‍
- Ozler Movie: പടത്തിലെ മമ്മൂട്ടി സർ ഇറുക്കാറാ... എന്തായാലും കാണുമെന്ന് വിജയ്: വെളിപ്പെടുത്തി ജയറാം
- Jayaram, Ozler: 'ഇന്ത പടത്തില്‍ മമ്മൂട്ടി സാര്‍ അഭിനയിച്ചിര്ക്കാ'; ജയറാമിനോട് വിജയ്, ദളപതി ഇന്ന് ഓസ്‌ലര്‍ കാണും
- മമ്മൂട്ടിക്ക് മുന്നില്‍ ക്യാമറയുമായി നിന്ന നിമിഷം,ഓസ്‌ലറിലെ വൈറല്‍ പോസ്റ്ററിന് പിന്നിലെ വിശേഷങ്ങള്‍
- മമ്മൂക്ക ഉമ്മ, എനിക്കുവേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തതിന്: ജയറാം
- ജയറാമിന്റെ കൂടെ മമ്മൂട്ടി ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിന്റെ ആ നേട്ടം പഴങ്കഥയായി, കാര്യം നിസ്സാരം!
Abraham Ozler Second Part: രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ട് ഓസ്‌ലര്‍; ഈ വര്‍ഷം ഉണ്ടാകുമോ?
രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ഓസ്‌ലര്‍ അവസാനിക്കുന്നത്
Abraham Ozler: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്‌ലര്‍' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്‌തെന്നാണ് വിവരം. പ്രേക്ഷകരുടെ തിരക്ക് കാരണം 150 ലേറെ പുതിയ സ്‌ക്രീനുകളില്‍ കൂടി ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ഓസ്‌ലര്‍ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായ അബ്രഹാം ഓസ്‌ലറിന്റെ കുടുംബത്തിനു എന്ത് സംഭവിച്ചു എന്ന് ചിത്രത്തില്‍ കാണിക്കുന്നില്ല. ഭാര്യയും മകളും അടങ്ങുന്ന ഓസ്‌ലറിന്റെ കുടുംബം കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഭാര്യയും മകളും അപകടത്തില്‍പ്പെടുന്നു. ഇവര്‍ക്ക് എന്ത് സംഭവിച്ചെന്ന് ഓസ്‌ലറിന് ഇപ്പോഴും അറിയില്ല. ഓസ്‌ലറിന്റെ ഭാര്യക്കും മകള്‍ക്കും എന്ത് സംഭവിച്ചു എന്നതിന്റെ സൂചന അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു അവസാനം സിനിമയില്‍ കാണിച്ചതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്തായാലും ഓസ്‌ലറിലെ പല സംശയങ്ങള്‍ക്കും ഉള്ള മറുപടി രണ്ടാം ഭാഗത്തിലായിരിക്കും ലഭിക്കുകയെന്ന് ആരാധകര്‍ കരുതുന്നു.
ഓസ്‌ലറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിര്‍ണായകമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കൂടി സാന്നിധ്യമാണ് ഓസ്‌ലര്‍ ഇത്ര വലിയ വിജയമാകാന്‍ കാരണമായത്.