Ozler Movie: പടത്തിലെ മമ്മൂട്ടി സർ ഇറുക്കാറാ... എന്തായാലും കാണുമെന്ന് വിജയ്: വെളിപ്പെടുത്തി ജയറാം

Ozler Movie,Jayaram,Mammootty,Dalapathi vijay
അഭിറാം മനോഹർ| Last Modified വെള്ളി, 12 ജനുവരി 2024 (16:00 IST)
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ജയറാം നായകവേഷത്തിലെത്തിയ സിനിമയായിരുന്നു എബ്രഹാം ഓസ്ലര്‍. ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മലയാളത്തിന്റെ മെഗാതാരമായ മമ്മൂട്ടിയും വേഷമിട്ടിരിന്നു. ആദ്യദിനം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഓസ്ലറില്‍ മമ്മൂട്ടി കൂടിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തമിഴ് താരമായ വിജയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

എബ്രഹാം ഓസ്ലര്‍ റിലീസ് സമയത്ത് മദ്രാസില്‍ വിജയ്‌ക്കൊപ്പമുള്ള സിനിമയുടെ ഭാഗമായി ജയറാമും താരത്തിനൊപ്പമുണ്ടായിരുന്നു. ഓസ്ലര്‍ ഇറങ്ങി എന്ന് പറഞ്ഞപ്പോള്‍ തന്റെ അരികിലെത്തി വിജയ് മമ്മൂട്ടി സര്‍ ഇതിലെ ഇരുക്കാറാ എന്ന് ചോദിച്ചു. പെട്ടെന്ന് തന്നെ കാണണമെന്നും പറഞ്ഞു. മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായാണ് ഓരോ സിനിമകളും തെരെഞ്ഞെടുക്കുന്നത്. അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണണമെന്ന് വിജയ് പറയുകയായിരുന്നു. വിജയ്ക്ക് വേണ്ടി സിനിമ കാണാനുള്ള സൗകര്യം താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.

സിനിമയിലെ രണ്ടാാം ഭാഗത്തില്‍ കാമിയോ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഓസ്ലറില്‍ ഏറെ നിര്‍ണായകമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മികച്ച പ്രതികരണമായിരുന്നു തിയേറ്ററില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ക്ക് ലഭിച്ചത്. അതേസമയം ആദ്യ ദിവസം തന്നെ ജയറാം ചിത്രമായ ഓസ്ലര്‍ 2 കോടിയിലേറെ രൂപ കേരളത്തില്‍ നിന്നും കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കരിയറിലെ തന്നെ ആദ്യ ദിനത്തിലെ ഏറ്റവും മികച്ച കളക്ഷനാണ് ഓസ്ലറിന്റേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :